തിങ്കത്തോണിന്റെ ഫോർമാറ്റ്

രണ്ടു ദിവസങ്ങളിലായിട്ടായിരിക്കും ഈ പ്രവർത്തനം നടക്കുന്നത്. താഴെക്കൊടുക്കുന്ന ഫോർമാറ്റിൽ ആയിരിക്കും പ്രവർത്തനങ്ങൾ നടക്കുക

  • സംഘാടകസമിതിയുടെ ഹെല്പ് ഡെസ്കുകളും, മറ്റ് ഫെസിലിറ്റേറ്റർമാരും ലഭ്യമായിരിക്കും
  • ഒരു പ്രാഥമികപൊതുസെഷൻ, 4 സമാന്തര സെഷനുകൾ, ചങ്ങാത്തവേളകൾ, മോഡറേറ്റർമാർക്കുള്ള ഒരു സെഷൻ, ഒരു സമാപനസെഷൻ എന്നിവയാവും ഉണ്ടാവുക.
  • ഓരോ സമാന്തര  സെഷനും അതത് വിഷയത്തിൽ വൈദഗ്ധ്യമുള്ള പ്രത്യേകം മോഡറേറ്റർമാർ ഉണ്ടായിരിക്കും. 
  • തിങ്കത്തോൺ നടക്കുന്ന വേദിയിൽ മൂന്ന് മീറ്റിംഗ് റൂമുകൾ ഉണ്ടാവും – ഒരെണ്ണം പൊതു ചർച്ചയ്ക്കും മറ്റു രണ്ടെണ്ണം സമാന്തര സെഷനുകൾക്കും ഉപയോഗിക്കും.
  • വേദിയ്ക്ക് സമീപത്തായി ചങ്ങാത്തമൂലകളും (networking spots) ഉണ്ടായിരിക്കും. (ചെറുഗ്രൂപ്പുകൾക്ക് കൂടിച്ചേരാൻ പാകത്തിനുള്ള ഇടങ്ങളാണ് ചങ്ങാത്തമൂലകൾ – പരമാവധി 8 ഇരിപ്പിടങ്ങൾ മാത്രമേ ഒരു ചങ്ങാത്തമൂലയിൽ ഉണ്ടാവാൻ പാടുള്ളൂ)
ആദ്യദിനം
സമയംപ്രവർത്തനംകുറിപ്പ്
9:00 – 10:00 amപ്രതിനിധികളെ സ്വീകരിക്കൽമുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടാവും. 
10:00 am – 12:30 pmതുടക്കംസ്വാഗതംതിങ്കത്തോൺ – എന്ത്? എന്തുകൊണ്ട്? എങ്ങനെ?ഉദ്ഘാടനസെഷൻഹ്രസ്വമായ ആശംസകൾസ്വാഗതം : സംഘാടക സമിതി പ്രതിനിധിതിങ്കത്തോൺ എന്ത്? എന്തിന് എന്തുകൊണ്ട് സെഷൻ: സംസ്ഥാന ഐ ടി ഉപസമിതി പ്രതിനിധിഉദ്ഘാടനം : ക്ഷണിക്കപ്പെട്ട പ്രതിനിധി (Techno-social expert)ആശംസകൾ : ക്ഷണിക്കപ്പെട്ട പ്രതിനിധികൾ : ഓരോരുത്തർക്കും പരമാവധി 5 മിനിറ്റ്
12:30 pm – 01:30 pmഉച്ചഭക്ഷണം, ചങ്ങാത്തവേള (Networking)

സമാന്തര സെഷനുകൾ – ഒന്നാം ഘട്ടം
ക്ഷണിതാക്കളുടെ അവതരണങ്ങൾ4 -6  ക്ഷണിതാക്കൾഓരോ ക്ഷണിതാവിനും ആദ്യം 10 മിനിറ്റും പിന്നീട് 5 മിനിറ്റും അവസരം നൽകും (മൊത്തം ഒന്നര മണിക്കൂർ)
01:30 pm – 03:00 pmസമാന്തര സെഷൻ – 1വിഷയം : കൃഷികാർഷിക ഗവേഷണ സ്ഥാപനങ്ങളിലെ സാങ്കേതികവിദഗ്ദ്ധർ, നയരൂപീകരണ ഏജൻസികളിലെ അംഗങ്ങൾ, കർഷകർ, സ്റ്റാർട്ടപ്പുകളിലെ അംഗങ്ങൾ, ടെക്നോളജിസ്റ്റുകൾ
സമാന്തര സെഷൻ – 2വിഷയം : തൊഴിൽവിവിധ തൊഴിൽ മേഖലകളിലെ പ്രതിനിധികൾ, ടെക്നോളജിസ്റ്റുകൾ, നയരൂപീകർത്താക്കൾ, റെഗുലേറ്ററി സമിതികളിലെ അംഗങ്ങൾ
03:00 pm – 03:30 pmചായ, ചങ്ങാത്തവേള

സമാന്തര സെഷനുകൾ – രണ്ടാം ഘട്ടം
ചോദ്യോത്തരവേള (ഒന്നര മണിക്കൂർ) പങ്കെടുക്കുന്നവർക്ക് അവരുടെ ചോദ്യങ്ങളോ ആശയങ്ങളോ പങ്കുവയ്ക്കാനുള്ള സമയം.ഓരോ ആൾക്കും ഒരു തവണ 2 മിനിറ്റ് വീതം എടുക്കാം. പരമാവധി മൂന്നുതവണ വരെ ചോദ്യങ്ങൾ, ആശയങ്ങൾ പങ്കു വയ്ക്കാംഅവസാനത്തെ 30 മിനിറ്റ് ക്രോഢീകരണമാണ്. ക്ഷണിതാക്കൾക്ക് 3 മിനിറ്റ് വീതം നൽകുന്നതാണ്. അവസാന 10 മിനിറ്റ് മോഡറേറ്റർ സംസാരിക്കും)
03:30 pm – 05:30 pmസമാന്തര സെഷൻ – 1വിഷയം : കൃഷിചോദ്യോത്തരവേള
സമാന്തര സെഷൻ – 2വിഷയം : തൊഴിൽചോദ്യോത്തരവേള
05:30 pm – 06:00 pmചായ, ചങ്ങാത്തവേളഒന്നാം ദിവസം അവസാനിക്കുന്നു
രണ്ടാം ദിനം
സമയംപ്രവർത്തനംപങ്കെടുക്കുന്നവർ
9:00 – 09:30 amകഴിഞ്ഞദിവസത്തിൻ്റെ അവലോകനം, ചങ്ങാത്തവേള (Retrospective)പ്രതിനിധികൾ

സമാന്തര സെഷനുകൾ – ഒന്നാം ഘട്ടം
ക്ഷണിതാക്കളുടെ അവതരണങ്ങൾ5 -6  ക്ഷണിതാക്കൾഓരോ ക്ഷണിതാവിനും ആദ്യം 10 മിനിറ്റും പിന്നീട് 5 മിനിറ്റും അവസരം നൽകും (മൊത്തം ഒന്നര മണിക്കൂർ)
09:30 am – 11:00 pmസമാന്തര സെഷൻ – 3വിഷയം : ആരോഗ്യംസാങ്കേതികധാരണയുള്ള ഡോക്ടർമാർ, ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിലെ അംഗങ്ങൾ, ടെക്നോളജി കമ്പനികളിലേയും യൂണിവേഴ്സിറ്റികളിലേയും പ്രതിനിധികൾ 
സമാന്തര സെഷൻ – 4വിഷയം : ഭരണനിർവ്വഹണംഭരണനിർവ്വഹണ സമിതികളിലെ പ്രതിനിധികൾ, ടെക്നോളജിസ്റ്റുകൾ, നയരൂപീകർത്താക്കൾ, ഇ-ഗവേണൻസ് വിദഗ്ദ്ധർ, റെഗുലേറ്ററി സമിതികളിലെ അംഗങ്ങൾ
11:00 am – 11:30 pmചായ, ചങ്ങാത്തവേള

സമാന്തര സെഷനുകൾ – രണ്ടാം ഘട്ടം
ചോദ്യോത്തരവേള (ഒരു മണിക്കൂർ) പങ്കെടുക്കുന്നവർക്ക് അവരുടെ ചോദ്യങ്ങളോ ആശയങ്ങളോ പങ്കുവയ്ക്കാനുള്ള സമയം.ഓരോ ആൾക്കും ഒരു തവണ 2 മിനിറ്റ് വീതം എടുക്കാം. പരമാവധി മൂന്നു തവണ വരെ ചോദ്യങ്ങൾ, ആശയങ്ങൾ പങ്കു വയ്ക്കാം
11:30 am – 12:30 pmസമാന്തര സെഷൻ – 3വിഷയം : ആരോഗ്യംചോദ്യോത്തരവേള
സമാന്തര സെഷൻ – 4വിഷയം : ഭരണനിർവ്വഹണംചോദ്യോത്തരവേള
12:30 pm – 01:30 pmഉച്ചഭക്ഷണം, ചങ്ങാത്തവേള, 
സമാന്തര സെഷനുകൾ – രണ്ടാം ഘട്ടം – തുടർച്ച
30 മിനിറ്റ് ചോദ്യോത്തരവേള30 മിനിറ്റ് ക്രോഢീകരണം. ക്ഷണിതാക്കൾക്ക് 3 മിനിറ്റ് വീതം നൽകുന്നതാണ്. അവസാന 10 മിനിറ്റ് മോഡറേറ്റർ സംസാരിക്കും)
01:30 pm – 2:30 pmസമാന്തര സെഷൻ – 3വിഷയം : ആരോഗ്യംചോദ്യോത്തരവേള

സമാന്തര സെഷൻ – 4വിഷയം : ഭരണനിർവ്വഹണംചോദ്യോത്തരവേള
02:30 pm – 03:30 pmചങ്ങാത്തവേള, തീർപ്പുകൾ, തിരുത്തലുകൾ(Unmoderated discussions and networking)ഈ സമയത്ത് മോഡറേറ്റർമാർ കൂടിയിരുന്ന് അവരവരുടെ വിഷയങ്ങൾ ചർച്ച ചെയ്യുകയും പൊതുവായി കൂട്ടിച്ചേർക്കേണ്ട കാര്യങ്ങൾ, Interdependencies എന്നിവയും ചർച്ച ചെയ്യണം. 
03:30 pm – 04:30 pmമോഡറേറ്റർമാരുടെ പൊതു അവതരണങ്ങൾ (15 മിനിറ്റ് വീതം ആകെ 4 അവതരണങ്ങൾ)
04:30 pm – 05:30 pmക്ഷണിക്കപ്പെട്ട അതിഥിയുടെ അവതരണം (45 മിനിറ്റ്)നന്ദി & സമാപനം (15 മിനിറ്റ്)

കൃഷി

നവസാങ്കേതികമുന്നേറ്റങ്ങൾ ഏറ്റവുമധികം മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ള ഒരു മേഖലയാണ് കാർഷികരംഗം. കേരളത്തിൻ്റെ സവിശേഷസാഹചര്യത്തിൽ  നവസാങ്കേതികവിദ്യകൾ കാർഷികരംഗത്തെ എങ്ങനെ ബാധിക്കുന്നു, അവിടത്തെ ഉപവിഷയങ്ങൾ എന്തൊക്കെ എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. കൃഷി എന്നതിൽ ഉപരിയായി ഭക്ഷ്യോല്പാദനരംഗത്തെ സമഗ്രമായി സമീപിച്ചു കൊണ്ടുള്ള ചർച്ചകളാണ് നമുക്ക് വേണ്ടത്. 

തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.

  • കാർഷികരംഗത്തെ നവസാങ്കേതികതകൾ, അവയുടെ സാധ്യതകൾ, അവയുടെ പരിമിതികൾ
  • കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം?
  • ഭക്ഷ്യോല്പാദനരംഗത്ത് നമ്മുടെ സമൂഹത്തിൻ്റെ തനത് പ്രശ്നങ്ങൾ
  • നവസാങ്കേതികതകൾ കൊണ്ടു വരുന്ന സാമൂഹികപ്രശ്നങ്ങൾ – (പ്രത്യേകിച്ച് തൊഴിൽ മേഖലയിലും, ഉല്പാദന-സംഭരണ- വിതരണ ശൃംഖലകളിലും)
  • സമൂഹം എന്ന രീതിയിൽ ഇത്തരം സാങ്കേതികതകൾ സ്വീകരിക്കാൻ നമുക്കുള്ള ശക്തിയും പരിമിതികളും
  • നയരൂപീകരണ-  ഭരണനിർവ്വഹണ മേഖലകളിൽ കൃഷിയും-നവസാങ്കേതികതകളും എന്ന വിഷയവുമായി ബന്ധപ്പെട്ട വരുത്തേണ്ട മാറ്റങ്ങൾ
  • കൃഷിയുമായി ബന്ധപ്പെട്ട് സാങ്കേതികസമൂഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ
  • നവസാങ്കേതികമേഖലകളിൽ കാർഷികസമൂഹങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ
  • തുടർപഠനങ്ങളുടേയും, തുടർചലനങ്ങളുടേയും സാധ്യതകൾ 

തൊഴിൽ

ഈ തിങ്കത്തോണിലെ ഒരു പ്രധാനവിഷയമായിരിക്കും “തൊഴിൽ”. പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് വ്യാപകമായ തൊഴിൽ നഷ്ടങ്ങളും, പുതിയ തൊഴിലുകളുടെ ആവിർഭാവവും സൃഷഷ്ടിക്കും. ഇതിലൂടെയുണ്ടാകുന്ന സാമൂഹിക അസമത്വങ്ങൾ, അവയെനേരിടേണ്ട പ്രായോഗിക രീതികൾ,  നവസാങ്കേതികവിദ്യകൾ തൊഴിൽമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയൊക്കെയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. 

തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.

  • നവസാങ്കേതികതകൾ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ, തൊഴിൽനഷ്ടങ്ങൾ 
  • തൊഴിൽമേഖലയിൽ ഉണ്ടാക്കപ്പെടുന്ന അന്യവൽക്കരണം , ഡിജിറ്റൽ ഭിന്നശേഷി
  • കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം?
  • തൊഴിലുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിൻ്റെ തനത് പ്രശ്നങ്ങൾ
  • സമൂഹം എന്ന രീതിയിൽ ഇത്തരം സാങ്കേതികതകൾ സ്വീകരിക്കാൻ നമുക്കുള്ള ശക്തിയും പരിമിതികളും
  • നയരൂപീകരണ-  ഭരണപരിഷ്കരണ തലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ
  • തൊഴിലുമായി ബന്ധപ്പെട്ട് സാങ്കേതികസമൂഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ
  • നവസാങ്കേതികമേഖലകളിൽ തൊഴിൽമേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളും ഏജൻസികളും ചെയ്യേണ്ട കാര്യങ്ങൾ

തുടർപഠനങ്ങളുടേയും, തുടർചലനങ്ങളുടേയും സാധ്യതകൾ

ആരോഗ്യം

തിങ്കത്തോണിലെ മറ്റൊരു വിഷയമേഖലയാണ് “ആരോഗ്യം”. നവസാങ്കേതികവിദ്യകൾ ആരോഗ്യമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. 

തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.

  • ആരോഗ്യരംഗത്തെ നവസാങ്കേതികതകൾ, അവയുടെ സാധ്യതകൾ, അവയുടെ പരിമിതികൾ (ഉദാ: ജീനോമിക്സ്, റോബോട്ടിക് സർജറി, ടെലിമെഡിസിൻ, നിർമ്മിതബുദ്ധിയുടെ ഉപയോഗം, പ്രിസിഷൻ മെഡിസിൻ, ജനകീയാരോഗ്യ ആപ്പുകൾ etc.)  
  • ആരോഗ്യമേഖലയിൽ കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം?
  • ആരോഗ്യമേഖലയിൽ നമ്മുടെ സമൂഹത്തിൻ്റെ തനത് പ്രശ്നങ്ങൾ
  • നവസാങ്കേതികതകൾ കൊണ്ടു വരുന്ന സാമൂഹികപ്രശ്നങ്ങൾ – (പ്രത്യേകിച്ച് തൊഴിൽ മേഖലയിലും, ജനകീയാരോഗ്യമേഖലയിലും)
  • സമൂഹം എന്ന രീതിയിൽ ഇത്തരം സാങ്കേതികതകൾ സ്വീകരിക്കാൻ നമുക്കുള്ള ശക്തിയും പരിമിതികളും
  • നയരൂപീകരണ-  ഭരണനിർവ്വഹണ മേഖലകളിൽ ആരോഗ്യവും-നവസാങ്കേതികതകളും എന്ന വിഷയവുമായി ബന്ധപ്പെട്ട വരുത്തേണ്ട മാറ്റങ്ങൾ
  • ആരോഗ്യവുമായി ബന്ധപ്പെട്ട് സാങ്കേതികസമൂഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ
  • നവസാങ്കേതികമേഖലകളിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളും ഏജൻസികളും ചെയ്യേണ്ട കാര്യങ്ങൾ

ഇവയ്ക്കുപുറമേ,

  • ജീനോമിക്സ് 
  • പേറ്റൻ്റിങ്ങ് & അനുബന്ധ സാമൂഹികതലങ്ങൾ
  • ഭാവിയുടെ വാക്സിൻ നിർദ്ദേശങ്ങൾ

എന്നിവ പ്രത്യേകമായി ചർച്ച ചെയ്യും

ഭരണനിർവ്വഹണം

ഭരണനിർവ്വഹണം ജനങ്ങളിലേക്ക് നവസാങ്കേതികതകളെ എത്തിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയമേഖലയാണ്. നവസാങ്കേതികവിദ്യകൾ ഭരണനിർവ്വഹണമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. 

തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.

  • ഭരണനിർവ്വഹണരംഗത്തെ നവസാങ്കേതികതകൾ, അവയുടെ സാധ്യതകൾ, അവയുടെ പരിമിതികൾ (ഉദാ: ഇൻ്റലിജൻ്റ് ഗവണ്മെൻ്റ്, നിർമ്മിതബുദ്ധിയുടെ ഉപയോഗം, ബ്ലോക്ക്ചെയിൻ, സിവിക് ആപ്പുകൾ etc.)  
  • ഭരണനിർവ്വഹണമേഖലയിൽ കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം?
  • ഭരണനിർവ്വഹണമേഖലയിൽ നമ്മുടെ സമൂഹത്തിൻ്റെ തനത് പ്രശ്നങ്ങൾ
  • നവസാങ്കേതികതകൾ കൊണ്ടു വരുന്ന സാമൂഹികപ്രശ്നങ്ങൾ – (പ്രത്യേകിച്ച് തൊഴിൽ മേഖലയിലും, ജനങ്ങളുമായുള്ള ഇടപെടലുകളിലും)
  • സമൂഹം എന്ന രീതിയിൽ ഇത്തരം സാങ്കേതികതകൾ സ്വീകരിക്കാൻ നമുക്കുള്ള ശക്തിയും പരിമിതികളും
  • നയരൂപീകരണ-  ഭരണപരിഷ്കരണ തലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ
  • ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട് സാങ്കേതികസമൂഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ
  • നവസാങ്കേതികമേഖലകളിൽ ഭരണനിർവ്വഹണമേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളും ഏജൻസികളും ചെയ്യേണ്ട കാര്യങ്ങൾ
  • തുടർപഠനങ്ങളുടേയും, തുടർചലനങ്ങളുടേയും സാധ്യതകൾ

ചർച്ചയുടെ ഫോർമാറ്റ് താഴെക്കൊടുക്കുന്നു. 

  1. നിലവിലെ ആഗോള, ഇന്ത്യൻ സ്ഥിതി
  2. കേരളത്തിൻ്റെ സ്ഥിതി
  3. ഗവേണൻസിൻ്റെ വിവിധ തലങ്ങളുടെ അവസ്ഥകൾ
  4. പ്രശ്നങ്ങൾ, പരിമിതികൾ
  5. സാധ്യതകൾ
    1. സാമൂഹ്യസാധ്യതകൾ
    2. സാങ്കേതികസാധ്യതകൾ
    3. പ്രോസസ് റീ എഞ്ചിനീയറിങ്ങ്
  6. ഇൻ്റലിജൻ്റ് ഗവണ്മെൻ്റ് – ഘടന
  7. യൂസ് കേസുകൾ
  • പല വിഷയങ്ങളിൽ താല്പര്യമുള്ള, വിവിധശേഷികളുള്ള വ്യക്തികൾ ഒരുമിച്ചു കൂടുന്നു. 
  • അവരുടെ വിഷയമേഖലയെ പറ്റി ആഴത്തിൽ ചിന്തിക്കുന്നു. 
  • ആ വിഷയങ്ങളുടെ ശക്തിയും, ദൗർബല്യങ്ങളും, സാധ്യതകളും, പരിമിതികളും ചർച്ച ചെയ്യുന്നു. 
  • ആ വിഷയമേഖലകളിലെ പുതിയ ആവശ്യങ്ങൾ കണ്ടെത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. 
  • പുതിയ ആശയങ്ങൾ രൂപീകരിക്കുന്നു. 
  • പൊതുധാരണയിൽ എത്തിച്ചേരാൻ ശ്രമിക്കുന്നു. (ചിലത് നടക്കും, ചിലത് നടക്കില്ല.. അതൊരു പ്രശ്നമല്ല.)
  • തുടർപ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കുന്നു.