ഭരണനിർവ്വഹണം

ഭരണനിർവ്വഹണം ജനങ്ങളിലേക്ക് നവസാങ്കേതികതകളെ എത്തിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയമേഖലയാണ്. നവസാങ്കേതികവിദ്യകൾ ഭരണനിർവ്വഹണമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. 

തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.

  • ഭരണനിർവ്വഹണരംഗത്തെ നവസാങ്കേതികതകൾ, അവയുടെ സാധ്യതകൾ, അവയുടെ പരിമിതികൾ (ഉദാ: ഇൻ്റലിജൻ്റ് ഗവണ്മെൻ്റ്, നിർമ്മിതബുദ്ധിയുടെ ഉപയോഗം, ബ്ലോക്ക്ചെയിൻ, സിവിക് ആപ്പുകൾ etc.)  
  • ഭരണനിർവ്വഹണമേഖലയിൽ കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം?
  • ഭരണനിർവ്വഹണമേഖലയിൽ നമ്മുടെ സമൂഹത്തിൻ്റെ തനത് പ്രശ്നങ്ങൾ
  • നവസാങ്കേതികതകൾ കൊണ്ടു വരുന്ന സാമൂഹികപ്രശ്നങ്ങൾ – (പ്രത്യേകിച്ച് തൊഴിൽ മേഖലയിലും, ജനങ്ങളുമായുള്ള ഇടപെടലുകളിലും)
  • സമൂഹം എന്ന രീതിയിൽ ഇത്തരം സാങ്കേതികതകൾ സ്വീകരിക്കാൻ നമുക്കുള്ള ശക്തിയും പരിമിതികളും
  • നയരൂപീകരണ-  ഭരണപരിഷ്കരണ തലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ
  • ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട് സാങ്കേതികസമൂഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ
  • നവസാങ്കേതികമേഖലകളിൽ ഭരണനിർവ്വഹണമേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളും ഏജൻസികളും ചെയ്യേണ്ട കാര്യങ്ങൾ
  • തുടർപഠനങ്ങളുടേയും, തുടർചലനങ്ങളുടേയും സാധ്യതകൾ

ചർച്ചയുടെ ഫോർമാറ്റ് താഴെക്കൊടുക്കുന്നു. 

  1. നിലവിലെ ആഗോള, ഇന്ത്യൻ സ്ഥിതി
  2. കേരളത്തിൻ്റെ സ്ഥിതി
  3. ഗവേണൻസിൻ്റെ വിവിധ തലങ്ങളുടെ അവസ്ഥകൾ
  4. പ്രശ്നങ്ങൾ, പരിമിതികൾ
  5. സാധ്യതകൾ
    1. സാമൂഹ്യസാധ്യതകൾ
    2. സാങ്കേതികസാധ്യതകൾ
    3. പ്രോസസ് റീ എഞ്ചിനീയറിങ്ങ്
  6. ഇൻ്റലിജൻ്റ് ഗവണ്മെൻ്റ് – ഘടന
  7. യൂസ് കേസുകൾ

Leave a Reply

Your email address will not be published. Required fields are marked *