ആരോഗ്യം

തിങ്കത്തോണിലെ മറ്റൊരു വിഷയമേഖലയാണ് “ആരോഗ്യം”. നവസാങ്കേതികവിദ്യകൾ ആരോഗ്യമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. 

തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.

  • ആരോഗ്യരംഗത്തെ നവസാങ്കേതികതകൾ, അവയുടെ സാധ്യതകൾ, അവയുടെ പരിമിതികൾ (ഉദാ: ജീനോമിക്സ്, റോബോട്ടിക് സർജറി, ടെലിമെഡിസിൻ, നിർമ്മിതബുദ്ധിയുടെ ഉപയോഗം, പ്രിസിഷൻ മെഡിസിൻ, ജനകീയാരോഗ്യ ആപ്പുകൾ etc.)  
  • ആരോഗ്യമേഖലയിൽ കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം?
  • ആരോഗ്യമേഖലയിൽ നമ്മുടെ സമൂഹത്തിൻ്റെ തനത് പ്രശ്നങ്ങൾ
  • നവസാങ്കേതികതകൾ കൊണ്ടു വരുന്ന സാമൂഹികപ്രശ്നങ്ങൾ – (പ്രത്യേകിച്ച് തൊഴിൽ മേഖലയിലും, ജനകീയാരോഗ്യമേഖലയിലും)
  • സമൂഹം എന്ന രീതിയിൽ ഇത്തരം സാങ്കേതികതകൾ സ്വീകരിക്കാൻ നമുക്കുള്ള ശക്തിയും പരിമിതികളും
  • നയരൂപീകരണ-  ഭരണനിർവ്വഹണ മേഖലകളിൽ ആരോഗ്യവും-നവസാങ്കേതികതകളും എന്ന വിഷയവുമായി ബന്ധപ്പെട്ട വരുത്തേണ്ട മാറ്റങ്ങൾ
  • ആരോഗ്യവുമായി ബന്ധപ്പെട്ട് സാങ്കേതികസമൂഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ
  • നവസാങ്കേതികമേഖലകളിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളും ഏജൻസികളും ചെയ്യേണ്ട കാര്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *