സാങ്കേതികലോകത്തെ മാറ്റങ്ങളെ വളരെ ഉയർന്ന തലത്തിൽ മനസ്സിലാക്കുക.
കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നു ചർച്ച ചെയ്യുക.
ചില പ്രത്യേക വിഷയമേഖലകൾ കേന്ദ്രീകരിച്ച് ഭാവിലോകത്തിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്താൻ നവസാങ്കേതികവിദ്യകളുടെ വിവിധ തലങ്ങൾ (ശക്തി, പരിമിതികൾ, സാധ്യതകൾ, ഭീഷണികൾ) എന്നിവ ചർച്ച ചെയ്യുക (സമയപരിമിതി കൊണ്ടു മാത്രമാണ് ചില പ്രത്യേകവിഷയമേഖലകൾ മാത്രം തിരഞ്ഞെടുക്കുന്നത്)
തിരഞ്ഞെടുത്തിട്ടുള്ള വിഷയമേഖലകൾ
കൃഷി
ആരോഗ്യം
തൊഴിൽ
ഭരണനിർവ്വഹണം
ഈ ചർച്ചകൾ തുടർന്നു പോകുന്നതിനായി, വിവിധ ശേഷികളും താല്പര്യങ്ങളുമുള്ള വ്യക്തികളുടേയും സംഘങ്ങളുടേയും (stakeholders) ഒരു വിപുലമായ ഫോറം രൂപീകരിക്കുക.
അതിൽ നയരൂപീകർത്താക്കൾ, ടെക്നോളജിസ്റ്റുകൾ, അക്കാദമികവിദഗ്ദ്ധരും സംഘങ്ങളും, നൂതനമായ ആശയങ്ങളുള്ളവർ, റെഗുലേറ്ററിസംഘങ്ങളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, തൊഴിലാളികൾ, അടിസ്ഥാന ഉപയോക്താക്കൾ എന്നിവരുണ്ടാവണം