തിങ്കത്തോണിന്റെ ലക്ഷ്യം

  • സാങ്കേതികലോകത്തെ മാറ്റങ്ങളെ വളരെ ഉയർന്ന തലത്തിൽ മനസ്സിലാക്കുക. 
  • കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നു ചർച്ച ചെയ്യുക. 
  • ചില പ്രത്യേക വിഷയമേഖലകൾ കേന്ദ്രീകരിച്ച് ഭാവിലോകത്തിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്താൻ നവസാങ്കേതികവിദ്യകളുടെ വിവിധ തലങ്ങൾ (ശക്തി, പരിമിതികൾ, സാധ്യതകൾ, ഭീഷണികൾ) എന്നിവ ചർച്ച ചെയ്യുക (സമയപരിമിതി കൊണ്ടു മാത്രമാണ് ചില പ്രത്യേകവിഷയമേഖലകൾ മാത്രം തിരഞ്ഞെടുക്കുന്നത്)
    • തിരഞ്ഞെടുത്തിട്ടുള്ള വിഷയമേഖലകൾ
      • കൃഷി
      • ആരോഗ്യം
      • തൊഴിൽ
      • ഭരണനിർവ്വഹണം
  • ഈ ചർച്ചകൾ തുടർന്നു പോകുന്നതിനായി, വിവിധ ശേഷികളും താല്പര്യങ്ങളുമുള്ള വ്യക്തികളുടേയും സംഘങ്ങളുടേയും (stakeholders) ഒരു വിപുലമായ ഫോറം രൂപീകരിക്കുക.
    • അതിൽ നയരൂപീകർത്താക്കൾ, ടെക്നോളജിസ്റ്റുകൾ, അക്കാദമികവിദഗ്ദ്ധരും സംഘങ്ങളും, നൂതനമായ ആശയങ്ങളുള്ളവർ, റെഗുലേറ്ററിസംഘങ്ങളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, തൊഴിലാളികൾ, അടിസ്ഥാന ഉപയോക്താക്കൾ എന്നിവരുണ്ടാവണം