രണ്ടു ദിവസങ്ങളിലായിട്ടായിരിക്കും ഈ പ്രവർത്തനം നടക്കുന്നത്. താഴെക്കൊടുക്കുന്ന ഫോർമാറ്റിൽ ആയിരിക്കും പ്രവർത്തനങ്ങൾ നടക്കുക
- സംഘാടകസമിതിയുടെ ഹെല്പ് ഡെസ്കുകളും, മറ്റ് ഫെസിലിറ്റേറ്റർമാരും ലഭ്യമായിരിക്കും
- ഒരു പ്രാഥമികപൊതുസെഷൻ, 4 സമാന്തര സെഷനുകൾ, ചങ്ങാത്തവേളകൾ, മോഡറേറ്റർമാർക്കുള്ള ഒരു സെഷൻ, ഒരു സമാപനസെഷൻ എന്നിവയാവും ഉണ്ടാവുക.
- ഓരോ സമാന്തര സെഷനും അതത് വിഷയത്തിൽ വൈദഗ്ധ്യമുള്ള പ്രത്യേകം മോഡറേറ്റർമാർ ഉണ്ടായിരിക്കും.
- തിങ്കത്തോൺ നടക്കുന്ന വേദിയിൽ മൂന്ന് മീറ്റിംഗ് റൂമുകൾ ഉണ്ടാവും – ഒരെണ്ണം പൊതു ചർച്ചയ്ക്കും മറ്റു രണ്ടെണ്ണം സമാന്തര സെഷനുകൾക്കും ഉപയോഗിക്കും.
- വേദിയ്ക്ക് സമീപത്തായി ചങ്ങാത്തമൂലകളും (networking spots) ഉണ്ടായിരിക്കും. (ചെറുഗ്രൂപ്പുകൾക്ക് കൂടിച്ചേരാൻ പാകത്തിനുള്ള ഇടങ്ങളാണ് ചങ്ങാത്തമൂലകൾ – പരമാവധി 8 ഇരിപ്പിടങ്ങൾ മാത്രമേ ഒരു ചങ്ങാത്തമൂലയിൽ ഉണ്ടാവാൻ പാടുള്ളൂ)
ആദ്യദിനം | ||
സമയം | പ്രവർത്തനം | കുറിപ്പ് |
9:00 – 10:00 am | പ്രതിനിധികളെ സ്വീകരിക്കൽ | മുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടാവും. |
10:00 am – 12:30 pm | തുടക്കംസ്വാഗതംതിങ്കത്തോൺ – എന്ത്? എന്തുകൊണ്ട്? എങ്ങനെ?ഉദ്ഘാടനസെഷൻഹ്രസ്വമായ ആശംസകൾ | സ്വാഗതം : സംഘാടക സമിതി പ്രതിനിധിതിങ്കത്തോൺ എന്ത്? എന്തിന് എന്തുകൊണ്ട് സെഷൻ: സംസ്ഥാന ഐ ടി ഉപസമിതി പ്രതിനിധിഉദ്ഘാടനം : ക്ഷണിക്കപ്പെട്ട പ്രതിനിധി (Techno-social expert)ആശംസകൾ : ക്ഷണിക്കപ്പെട്ട പ്രതിനിധികൾ : ഓരോരുത്തർക്കും പരമാവധി 5 മിനിറ്റ് |
12:30 pm – 01:30 pm | ഉച്ചഭക്ഷണം, ചങ്ങാത്തവേള (Networking) | |
സമാന്തര സെഷനുകൾ – ഒന്നാം ഘട്ടം ക്ഷണിതാക്കളുടെ അവതരണങ്ങൾ4 -6 ക്ഷണിതാക്കൾഓരോ ക്ഷണിതാവിനും ആദ്യം 10 മിനിറ്റും പിന്നീട് 5 മിനിറ്റും അവസരം നൽകും (മൊത്തം ഒന്നര മണിക്കൂർ) | ||
01:30 pm – 03:00 pm | സമാന്തര സെഷൻ – 1വിഷയം : കൃഷി | കാർഷിക ഗവേഷണ സ്ഥാപനങ്ങളിലെ സാങ്കേതികവിദഗ്ദ്ധർ, നയരൂപീകരണ ഏജൻസികളിലെ അംഗങ്ങൾ, കർഷകർ, സ്റ്റാർട്ടപ്പുകളിലെ അംഗങ്ങൾ, ടെക്നോളജിസ്റ്റുകൾ |
സമാന്തര സെഷൻ – 2വിഷയം : തൊഴിൽ | വിവിധ തൊഴിൽ മേഖലകളിലെ പ്രതിനിധികൾ, ടെക്നോളജിസ്റ്റുകൾ, നയരൂപീകർത്താക്കൾ, റെഗുലേറ്ററി സമിതികളിലെ അംഗങ്ങൾ | |
03:00 pm – 03:30 pm | ചായ, ചങ്ങാത്തവേള | |
സമാന്തര സെഷനുകൾ – രണ്ടാം ഘട്ടം ചോദ്യോത്തരവേള (ഒന്നര മണിക്കൂർ) പങ്കെടുക്കുന്നവർക്ക് അവരുടെ ചോദ്യങ്ങളോ ആശയങ്ങളോ പങ്കുവയ്ക്കാനുള്ള സമയം.ഓരോ ആൾക്കും ഒരു തവണ 2 മിനിറ്റ് വീതം എടുക്കാം. പരമാവധി മൂന്നുതവണ വരെ ചോദ്യങ്ങൾ, ആശയങ്ങൾ പങ്കു വയ്ക്കാംഅവസാനത്തെ 30 മിനിറ്റ് ക്രോഢീകരണമാണ്. ക്ഷണിതാക്കൾക്ക് 3 മിനിറ്റ് വീതം നൽകുന്നതാണ്. അവസാന 10 മിനിറ്റ് മോഡറേറ്റർ സംസാരിക്കും) | ||
03:30 pm – 05:30 pm | സമാന്തര സെഷൻ – 1വിഷയം : കൃഷി | ചോദ്യോത്തരവേള |
സമാന്തര സെഷൻ – 2വിഷയം : തൊഴിൽ | ചോദ്യോത്തരവേള | |
05:30 pm – 06:00 pm | ചായ, ചങ്ങാത്തവേളഒന്നാം ദിവസം അവസാനിക്കുന്നു |
രണ്ടാം ദിനം | ||
സമയം | പ്രവർത്തനം | പങ്കെടുക്കുന്നവർ |
9:00 – 09:30 am | കഴിഞ്ഞദിവസത്തിൻ്റെ അവലോകനം, ചങ്ങാത്തവേള (Retrospective) | പ്രതിനിധികൾ |
സമാന്തര സെഷനുകൾ – ഒന്നാം ഘട്ടം ക്ഷണിതാക്കളുടെ അവതരണങ്ങൾ5 -6 ക്ഷണിതാക്കൾഓരോ ക്ഷണിതാവിനും ആദ്യം 10 മിനിറ്റും പിന്നീട് 5 മിനിറ്റും അവസരം നൽകും (മൊത്തം ഒന്നര മണിക്കൂർ) | ||
09:30 am – 11:00 pm | സമാന്തര സെഷൻ – 3വിഷയം : ആരോഗ്യം | സാങ്കേതികധാരണയുള്ള ഡോക്ടർമാർ, ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിലെ അംഗങ്ങൾ, ടെക്നോളജി കമ്പനികളിലേയും യൂണിവേഴ്സിറ്റികളിലേയും പ്രതിനിധികൾ |
സമാന്തര സെഷൻ – 4വിഷയം : ഭരണനിർവ്വഹണം | ഭരണനിർവ്വഹണ സമിതികളിലെ പ്രതിനിധികൾ, ടെക്നോളജിസ്റ്റുകൾ, നയരൂപീകർത്താക്കൾ, ഇ-ഗവേണൻസ് വിദഗ്ദ്ധർ, റെഗുലേറ്ററി സമിതികളിലെ അംഗങ്ങൾ | |
11:00 am – 11:30 pm | ചായ, ചങ്ങാത്തവേള | |
സമാന്തര സെഷനുകൾ – രണ്ടാം ഘട്ടം ചോദ്യോത്തരവേള (ഒരു മണിക്കൂർ) പങ്കെടുക്കുന്നവർക്ക് അവരുടെ ചോദ്യങ്ങളോ ആശയങ്ങളോ പങ്കുവയ്ക്കാനുള്ള സമയം.ഓരോ ആൾക്കും ഒരു തവണ 2 മിനിറ്റ് വീതം എടുക്കാം. പരമാവധി മൂന്നു തവണ വരെ ചോദ്യങ്ങൾ, ആശയങ്ങൾ പങ്കു വയ്ക്കാം | ||
11:30 am – 12:30 pm | സമാന്തര സെഷൻ – 3വിഷയം : ആരോഗ്യം | ചോദ്യോത്തരവേള |
സമാന്തര സെഷൻ – 4വിഷയം : ഭരണനിർവ്വഹണം | ചോദ്യോത്തരവേള | |
12:30 pm – 01:30 pm | ഉച്ചഭക്ഷണം, ചങ്ങാത്തവേള, | |
സമാന്തര സെഷനുകൾ – രണ്ടാം ഘട്ടം – തുടർച്ച 30 മിനിറ്റ് ചോദ്യോത്തരവേള30 മിനിറ്റ് ക്രോഢീകരണം. ക്ഷണിതാക്കൾക്ക് 3 മിനിറ്റ് വീതം നൽകുന്നതാണ്. അവസാന 10 മിനിറ്റ് മോഡറേറ്റർ സംസാരിക്കും) | ||
01:30 pm – 2:30 pm | സമാന്തര സെഷൻ – 3വിഷയം : ആരോഗ്യം | ചോദ്യോത്തരവേള |
സമാന്തര സെഷൻ – 4വിഷയം : ഭരണനിർവ്വഹണം | ചോദ്യോത്തരവേള | |
02:30 pm – 03:30 pm | ചങ്ങാത്തവേള, തീർപ്പുകൾ, തിരുത്തലുകൾ(Unmoderated discussions and networking)ഈ സമയത്ത് മോഡറേറ്റർമാർ കൂടിയിരുന്ന് അവരവരുടെ വിഷയങ്ങൾ ചർച്ച ചെയ്യുകയും പൊതുവായി കൂട്ടിച്ചേർക്കേണ്ട കാര്യങ്ങൾ, Interdependencies എന്നിവയും ചർച്ച ചെയ്യണം. | |
03:30 pm – 04:30 pm | മോഡറേറ്റർമാരുടെ പൊതു അവതരണങ്ങൾ (15 മിനിറ്റ് വീതം ആകെ 4 അവതരണങ്ങൾ) | |
04:30 pm – 05:30 pm | ക്ഷണിക്കപ്പെട്ട അതിഥിയുടെ അവതരണം (45 മിനിറ്റ്)നന്ദി & സമാപനം (15 മിനിറ്റ്) |
കൃഷി
നവസാങ്കേതികമുന്നേറ്റങ്ങൾ ഏറ്റവുമധികം മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ള ഒരു മേഖലയാണ് കാർഷികരംഗം. കേരളത്തിൻ്റെ സവിശേഷസാഹചര്യത്തിൽ നവസാങ്കേതികവിദ്യകൾ കാർഷികരംഗത്തെ എങ്ങനെ ബാധിക്കുന്നു, അവിടത്തെ ഉപവിഷയങ്ങൾ എന്തൊക്കെ എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക. കൃഷി എന്നതിൽ ഉപരിയായി ഭക്ഷ്യോല്പാദനരംഗത്തെ സമഗ്രമായി സമീപിച്ചു കൊണ്ടുള്ള ചർച്ചകളാണ് നമുക്ക് വേണ്ടത്.
തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.
- കാർഷികരംഗത്തെ നവസാങ്കേതികതകൾ, അവയുടെ സാധ്യതകൾ, അവയുടെ പരിമിതികൾ
- കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം?
- ഭക്ഷ്യോല്പാദനരംഗത്ത് നമ്മുടെ സമൂഹത്തിൻ്റെ തനത് പ്രശ്നങ്ങൾ
- നവസാങ്കേതികതകൾ കൊണ്ടു വരുന്ന സാമൂഹികപ്രശ്നങ്ങൾ – (പ്രത്യേകിച്ച് തൊഴിൽ മേഖലയിലും, ഉല്പാദന-സംഭരണ- വിതരണ ശൃംഖലകളിലും)
- സമൂഹം എന്ന രീതിയിൽ ഇത്തരം സാങ്കേതികതകൾ സ്വീകരിക്കാൻ നമുക്കുള്ള ശക്തിയും പരിമിതികളും
- നയരൂപീകരണ- ഭരണനിർവ്വഹണ മേഖലകളിൽ കൃഷിയും-നവസാങ്കേതികതകളും എന്ന വിഷയവുമായി ബന്ധപ്പെട്ട വരുത്തേണ്ട മാറ്റങ്ങൾ
- കൃഷിയുമായി ബന്ധപ്പെട്ട് സാങ്കേതികസമൂഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ
- നവസാങ്കേതികമേഖലകളിൽ കാർഷികസമൂഹങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ
- തുടർപഠനങ്ങളുടേയും, തുടർചലനങ്ങളുടേയും സാധ്യതകൾ
തൊഴിൽ
ഈ തിങ്കത്തോണിലെ ഒരു പ്രധാനവിഷയമായിരിക്കും “തൊഴിൽ”. പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് വ്യാപകമായ തൊഴിൽ നഷ്ടങ്ങളും, പുതിയ തൊഴിലുകളുടെ ആവിർഭാവവും സൃഷഷ്ടിക്കും. ഇതിലൂടെയുണ്ടാകുന്ന സാമൂഹിക അസമത്വങ്ങൾ, അവയെനേരിടേണ്ട പ്രായോഗിക രീതികൾ, നവസാങ്കേതികവിദ്യകൾ തൊഴിൽമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയൊക്കെയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക.
തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.
- നവസാങ്കേതികതകൾ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ, തൊഴിൽനഷ്ടങ്ങൾ
- തൊഴിൽമേഖലയിൽ ഉണ്ടാക്കപ്പെടുന്ന അന്യവൽക്കരണം , ഡിജിറ്റൽ ഭിന്നശേഷി
- കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം?
- തൊഴിലുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിൻ്റെ തനത് പ്രശ്നങ്ങൾ
- സമൂഹം എന്ന രീതിയിൽ ഇത്തരം സാങ്കേതികതകൾ സ്വീകരിക്കാൻ നമുക്കുള്ള ശക്തിയും പരിമിതികളും
- നയരൂപീകരണ- ഭരണപരിഷ്കരണ തലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ
- തൊഴിലുമായി ബന്ധപ്പെട്ട് സാങ്കേതികസമൂഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ
- നവസാങ്കേതികമേഖലകളിൽ തൊഴിൽമേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളും ഏജൻസികളും ചെയ്യേണ്ട കാര്യങ്ങൾ
തുടർപഠനങ്ങളുടേയും, തുടർചലനങ്ങളുടേയും സാധ്യതകൾ
ആരോഗ്യം
തിങ്കത്തോണിലെ മറ്റൊരു വിഷയമേഖലയാണ് “ആരോഗ്യം”. നവസാങ്കേതികവിദ്യകൾ ആരോഗ്യമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക.
തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.
- ആരോഗ്യരംഗത്തെ നവസാങ്കേതികതകൾ, അവയുടെ സാധ്യതകൾ, അവയുടെ പരിമിതികൾ (ഉദാ: ജീനോമിക്സ്, റോബോട്ടിക് സർജറി, ടെലിമെഡിസിൻ, നിർമ്മിതബുദ്ധിയുടെ ഉപയോഗം, പ്രിസിഷൻ മെഡിസിൻ, ജനകീയാരോഗ്യ ആപ്പുകൾ etc.)
- ആരോഗ്യമേഖലയിൽ കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം?
- ആരോഗ്യമേഖലയിൽ നമ്മുടെ സമൂഹത്തിൻ്റെ തനത് പ്രശ്നങ്ങൾ
- നവസാങ്കേതികതകൾ കൊണ്ടു വരുന്ന സാമൂഹികപ്രശ്നങ്ങൾ – (പ്രത്യേകിച്ച് തൊഴിൽ മേഖലയിലും, ജനകീയാരോഗ്യമേഖലയിലും)
- സമൂഹം എന്ന രീതിയിൽ ഇത്തരം സാങ്കേതികതകൾ സ്വീകരിക്കാൻ നമുക്കുള്ള ശക്തിയും പരിമിതികളും
- നയരൂപീകരണ- ഭരണനിർവ്വഹണ മേഖലകളിൽ ആരോഗ്യവും-നവസാങ്കേതികതകളും എന്ന വിഷയവുമായി ബന്ധപ്പെട്ട വരുത്തേണ്ട മാറ്റങ്ങൾ
- ആരോഗ്യവുമായി ബന്ധപ്പെട്ട് സാങ്കേതികസമൂഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ
- നവസാങ്കേതികമേഖലകളിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളും ഏജൻസികളും ചെയ്യേണ്ട കാര്യങ്ങൾ
ഇവയ്ക്കുപുറമേ,
- ജീനോമിക്സ്
- പേറ്റൻ്റിങ്ങ് & അനുബന്ധ സാമൂഹികതലങ്ങൾ
- ഭാവിയുടെ വാക്സിൻ നിർദ്ദേശങ്ങൾ
എന്നിവ പ്രത്യേകമായി ചർച്ച ചെയ്യും
ഭരണനിർവ്വഹണം
ഭരണനിർവ്വഹണം ജനങ്ങളിലേക്ക് നവസാങ്കേതികതകളെ എത്തിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയമേഖലയാണ്. നവസാങ്കേതികവിദ്യകൾ ഭരണനിർവ്വഹണമേഖലയെ എങ്ങനെ ബാധിക്കുന്നു?, അവിടത്തെ സവിശേഷമായ ഉപവിഷയങ്ങൾ എന്തൊക്കെ?, എന്നിവയായിരിക്കും ഈ സെഷനിൽ ചർച്ച ചെയ്യുക.
തിങ്കത്തോണിൽ നമ്മൾ പരിഗണിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കാം.
- ഭരണനിർവ്വഹണരംഗത്തെ നവസാങ്കേതികതകൾ, അവയുടെ സാധ്യതകൾ, അവയുടെ പരിമിതികൾ (ഉദാ: ഇൻ്റലിജൻ്റ് ഗവണ്മെൻ്റ്, നിർമ്മിതബുദ്ധിയുടെ ഉപയോഗം, ബ്ലോക്ക്ചെയിൻ, സിവിക് ആപ്പുകൾ etc.)
- ഭരണനിർവ്വഹണമേഖലയിൽ കേരളസമൂഹത്തിൻ്റെ വികസനകാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനായി നവസാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗപ്പെടുത്താം?
- ഭരണനിർവ്വഹണമേഖലയിൽ നമ്മുടെ സമൂഹത്തിൻ്റെ തനത് പ്രശ്നങ്ങൾ
- നവസാങ്കേതികതകൾ കൊണ്ടു വരുന്ന സാമൂഹികപ്രശ്നങ്ങൾ – (പ്രത്യേകിച്ച് തൊഴിൽ മേഖലയിലും, ജനങ്ങളുമായുള്ള ഇടപെടലുകളിലും)
- സമൂഹം എന്ന രീതിയിൽ ഇത്തരം സാങ്കേതികതകൾ സ്വീകരിക്കാൻ നമുക്കുള്ള ശക്തിയും പരിമിതികളും
- നയരൂപീകരണ- ഭരണപരിഷ്കരണ തലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ
- ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട് സാങ്കേതികസമൂഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ
- നവസാങ്കേതികമേഖലകളിൽ ഭരണനിർവ്വഹണമേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളും ഏജൻസികളും ചെയ്യേണ്ട കാര്യങ്ങൾ
- തുടർപഠനങ്ങളുടേയും, തുടർചലനങ്ങളുടേയും സാധ്യതകൾ
ചർച്ചയുടെ ഫോർമാറ്റ് താഴെക്കൊടുക്കുന്നു.
- നിലവിലെ ആഗോള, ഇന്ത്യൻ സ്ഥിതി
- കേരളത്തിൻ്റെ സ്ഥിതി
- ഗവേണൻസിൻ്റെ വിവിധ തലങ്ങളുടെ അവസ്ഥകൾ
- പ്രശ്നങ്ങൾ, പരിമിതികൾ
- സാധ്യതകൾ
- സാമൂഹ്യസാധ്യതകൾ
- സാങ്കേതികസാധ്യതകൾ
- പ്രോസസ് റീ എഞ്ചിനീയറിങ്ങ്
- ഇൻ്റലിജൻ്റ് ഗവണ്മെൻ്റ് – ഘടന
- യൂസ് കേസുകൾ
- പല വിഷയങ്ങളിൽ താല്പര്യമുള്ള, വിവിധശേഷികളുള്ള വ്യക്തികൾ ഒരുമിച്ചു കൂടുന്നു.
- അവരുടെ വിഷയമേഖലയെ പറ്റി ആഴത്തിൽ ചിന്തിക്കുന്നു.
- ആ വിഷയങ്ങളുടെ ശക്തിയും, ദൗർബല്യങ്ങളും, സാധ്യതകളും, പരിമിതികളും ചർച്ച ചെയ്യുന്നു.
- ആ വിഷയമേഖലകളിലെ പുതിയ ആവശ്യങ്ങൾ കണ്ടെത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.
- പുതിയ ആശയങ്ങൾ രൂപീകരിക്കുന്നു.
- പൊതുധാരണയിൽ എത്തിച്ചേരാൻ ശ്രമിക്കുന്നു. (ചിലത് നടക്കും, ചിലത് നടക്കില്ല.. അതൊരു പ്രശ്നമല്ല.)
- തുടർപ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കുന്നു.